മാ​വോ​യി​സ്റ്റു​ക​ളെ​ന്ന വ്യാ​ജേ​ന പണം തട്ടാൻ ശ്രമം; 4 പേർ പിടിയിൽ

0
49

ഒ​ഡീ​ഷ​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളെ​ന്ന വ്യാ​ജേ​ന വ്യാ​പാ​രി​യി​ല്‍ നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച നാ​ല് പേ​ര്‍ പി​ടി​യി​ല്‍. റാ​യ​ഗ​ഡ​യി​ലാ​ണു സം​ഭ​വം. വ്യാ​പാ​രി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​ഘ​ട​ന​യ്ക്കാ​യി 60 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യോ, പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യോ ചെ​യ്താ​ല്‍ വ​ക​വ​രു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഫോ​ണ്‍ കോ​ളു​ക​ള്‍ നി​ര​ന്ത​ര​മാ​യ​പ്പോ​ള്‍ വ്യാ​പാ​രി പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടു. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടൊ​രു എ​ഴു​ത്തും വ്യാ​പാ​രി​ക്ക് ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് പ്ര​ത്യേ​ക ടീ​മി​നെ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നെ​ന്ന് റാ​യ​ഗ​ഡ എ​സ്പി വി​വേ​കാ​ന​ന്ദ ശ​ര്‍മ അ​റി​യി​ച്ചു.

മാ​വോ​യി​സ്റ്റു​ക​ള്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കാ​ന്‍ ധൈ​ര്യ​പ്പെ​ടി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​ണു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നു പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.