കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് വിടവാങ്ങി

0
130

കുവൈത്ത് സിറ്റി : .കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ്  അന്തരിച്ചു. 86 വയസ്സ് വയസ്സായിരുന്നു. അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യമാലയമാണ് ഇക്കാര്യം ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത്.രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം.   ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തുടർന്ന് കഴിഞ്ഞ നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപപിക്കുകയായിരുന്നു.

കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ്ൽ ആണ്  ജനനം.   കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ജ്യേഷ്ഠൻ ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി അദ്ദേഹം അധികാരമേറ്റത്.

1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു . ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവിൽ വന്ന സർക്കാരിൽ തൊഴിൽ സാമൂഹിക കാര്യങ്ങളുടെ ഉപ മന്ത്രി പദവിയും അദ്ദേഹം വഹിച്ചു .

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങൾ നിർവഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അൽ അൽ സബാഹിനെ 2021 നവംബർ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു.
ഭാര്യ, ശരീഫാ സുലൈമാൻ അൽ ജാസ്സിം . കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് ആണ് മൂത്ത മകൻ .ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ. ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.