കുവൈറ്റിൽ സ്വദേശി യുവാവും അമ്മയും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു

കുവൈറ്റ് സിറ്റി: അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിയിലായ 24കാരനായ സ്വദേശി യുവാവും അമ്മയും ട്രാഫിക് പട്രോളിംഗ് ഓഫീസറെ ആക്രമിച്ചതായി പരാതി.

അശ്രദ്ധമായി വാഹനമോടിച്ചതിന് യുവാവിനെ ഉദ്യോഗസ്ഥൻ തടഞ്ഞതറിഞ്ഞ് യുവാവിൻ്റെ മാതാപിതാക്കൾ സംഭവസ്ഥലത്ത് എത്തി. മകനെ കസ്റ്റഡിയിൽ എടുക്കുന്നതിന് ഇരുവരും എതിർത്തു. സംഘർഷം രൂക്ഷമായതോടെ യുവാവും അമ്മയും ചേർന്ന് പോലീസുകാരനെ മർദ്ദിച്ചു.  യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ഇയാളുടെ വാഹനം ജാബ്രിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒരു പൊതു ജീവനക്കാരനെ അപമാനിക്കൽ, കൈയേറ്റം, , ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയ്ക്ക് പുറമെ അപകീർത്തിപ്പെടുത്തൽ കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.