ഗാസയിലേക്ക് മാനുഷീകതയുടെ സഹായഹസ്തം നീട്ടി മെട്രോ മെഡിക്കൽ ഗ്രൂപ്പ്

0
32

 

കുവൈറ്റിലെ പ്രമുഖ ആതുരാലയമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, റെഡ് ക്രസന്റ് സൊസൈറ്റിയുമായുള്ള സഹകരണത്തിലൂടെ സംഘർഷം നിലനിൽക്കുന്ന ഗാസയിലെ, ജനങ്ങൾക്ക് വൈദ്യസഹായമേകി .ഒരു ലക്ഷത്തോളം ഡോളർ വിലമതിക്കുന്ന മരുന്നുകളും മറ്റു ആതുരസേവന സാമഗ്രിഹികളും വിവിധ ഘട്ടങ്ങളിലായി എത്തിച്ചുനൽകി .  .പ്രതിസന്ധി ഘട്ടങ്ങളിൽ ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഈ സഹകരണ ശ്രമമെന്നും സഹായത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ അടിയന്തര സഹായം ഗാസയിലേക് എത്തിച്ചതെന്നും രണ്ടാം ഘട്ടത്തിൽ വീൽ ചൈറുകൾ,മറ്റു മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ എത്തിച്ചുനല്കുമെന്നും മെട്രോഗ്രൂപ്പ് ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ അറിയിച്ചു. തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പു വരുത്തുവാനാണ് ഇത്തരം സേവനകളിലൂടെ മെട്രോ ലക്ഷ്യമിടുന്നത്  അദ്ദേഹം കൂട്ടിച്ചേർത്തു.  കുട്ടികളടക്കം പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചുവീഴുകയും പരിക്കേൽക്കുകയും ചെയ്യുന്ന ഗാസയിലേക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പ് എത്തിച്ച സഹായഹങ്ങൾക് റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ അംഗങ്ങളായ അബ്ദുൽ റഹ്മാൻ അൽ സലാഹ് , ഫൈസൽ അൽ അഫ്ത് എന്നിവർ നന്ദി രേഖപ്പെടുത്തി.തങ്ങളുടെ സാമൂഹിക സേവന സംരംഭങ്ങൾ തുടരുകയും വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ, കുവൈറ്റിന്റെ ആരോഗ്യ പരിപാലന രംഗത്ത് നല്ല മാറ്റത്തിന് തുടക്കമിടാനാണ്  മെട്രോ  മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.