എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തർ റദ്ദാക്കി

0
45

ചാരവൃത്തി ആരോപിച്ച് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളി ഉൾപ്പടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. അപ്പീൽ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവർക്ക് തടവ് ശിക്ഷ ലഭിക്കും. ഇവർ മുൻ നാവികസേനാംഗങ്ങൾ ആണ് .

ഒക്ടോബർ 26-നാണ് ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയിൽനിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽട്ടിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്. മുങ്ങിക്കപ്പൽ നിർമാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

തിരുവനന്തപുരം സ്വദേശി നാവികൻ രാകേഷ് ഗോപകുമാർ, ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത‌, എന്നിവരാണ് അറസ്റ്റിലായത്.