കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരത്തോടെ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ്, ആണ് തീരുമാനം പുറപ്പെടുവിച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്ന് പാർട്ട് ടൈം വർക്ക് പെർമിറ്റ് ലഭിച്ച ശേഷം – സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പ്രതിദിനം പരമാവധി 4 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം. എന്നിരുന്നാലും, കരാർ മേഖലയെ പരമാവധി ജോലി സമയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റിന് ബദലായി കുവൈറ്റിൽ നിലവിലുള്ള തൊഴിലാളികളുടെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം.കൂടാതെ, സ്വകാര്യ മേഖലയിൽ വിദൂര ജോലികൾ അനുവദിക്കുന്നതിനും നടപടിക്രമങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ തയ്യാറാക്കുന്നതിനും മന്ത്രി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നിർദേശം നൽകി.