പുതുവത്സര ആശംസകൾ നേർന്ന് അംബാസഡർ ആദർശ് സ്വൈക

0
63
Dr Adarsh Swaika

കുവൈറ്റ് സിറ്റി: 2024 പുതുവർഷത്തിൽ, കുവൈറ്റിലെ നേതൃത്വത്തിനും ജനങ്ങൾക്കും,  ഇന്ത്യൻ സമൂഹത്തിനും ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സ്വൈക. 2024-ന്റെ വരവോടെ, അമീർ  ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെയും പുതിയ ഗവൺമെന്റിന്റെയും നേതൃത്വത്തിൽ കുവൈറ്റ് വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്ന്  വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഈ വർഷം കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.