പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ നിർദേശിച്ച് സിഎസ്‌സി

0
48

കുവൈറ്റ് സിറ്റി: സ്വദേശികളെ ലഭ്യമല്ലാത്ത വിഭാഗങ്ങളിൽ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള പുതിയ ചട്ടങ്ങളെക്കുറിച്ച് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. റെഗുലേഷൻ അനുസരിച്ച്, പ്രവാസി അധ്യാപകർക്ക് മിനിമം അക്കാദമിക് യോഗ്യതയ്ക്ക് പുറമേ “വെരി ഗുഡ്” സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രാജ്യത്തിന് പുറത്ത് നിന്ന് നേടിയ ഏത് അക്കാദമിക് യോഗ്യതയും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തണം എന്നും ചട്ടത്തിൽ ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.