കുവൈറ്റ് സിറ്റി: സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആരംഭിച്ച 2021 സെപ്തംബർ മുതൽ 2023 അവസാനം വരെ, 30 ദശലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി ഔദ്യോഗിക വക്താവ് യൂസഫ് കാസെം പറഞ്ഞു.ഈ കാലയളവിൽ 100 ദശലക്ഷത്തിലധികം അറിയിപ്പുകൾ ആപ്പ് ഉപയോക്താക്കൾക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്ലിക്കേഷൻ വഴി 35 സർക്കാർ സ്ഥാപനങ്ങൾ 356 ഇലക്ട്രോണിക് സേവനങ്ങൾ ആണ് നൽകുന്നത് ഇത് 1.6 ദശലക്ഷം ഉപയോക്താക്കളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.