ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു: ദമാമിൽ രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു

0
24

റിയാദ്: ഉംറയ്ക്കായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. റിയാദിൽ നിന്ന് കുറച്ചകലെയായി നടന്ന അപകടത്തിൽ ഓമശേരി പുത്തൂർ മുഴിപ്പുറത്ത് ഷംസൂദ്ദീന്റെ ഭാര്യ റഹീന (43), സഹോദരി നഫീസ (52) എന്നിവരാണ് മരിച്ചത്.

ദമാമിൽ നിന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ ഉംറക്കായി പുറപ്പെട്ടത്. മരിച്ച റഹീനയെയും നഫീസയെയും ഷംസുദ്ദീൻ മക്കളായ ഫിദ, ഫുവാദ് അയല്‍വാസിയായ അനീസ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. മരിച്ച രണ്ടു പേരും വാഹനത്തിന്റെ പിൻസീറ്റിലാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും വാഹനത്തിന് പുറത്തേക്ക് തെറിച്ചു വീണതാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

മരിച്ചവരുടെ മൃതദേഹങ്ങൾ അൽ ഹാസിറ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.