ജോസഫ് പണിക്കർ സാറിനും കുടുംബത്തിനും യാത്രയയപ്പ് നൽകി

0
30
കുവൈത്ത് സിറ്റി; ദീർഘ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്‌ മടങ്ങുന്ന ജോസഫ് പണിക്കർ സാറിനും കുടുംബത്തിനും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് യാത്രയയപ്പ് നൽകി . അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെകെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് സി കലയുടെ ഉപഹാരം കൈമാറി . ബാലവേദി കുവൈറ്റിന്റെ ഉപഹാരം സെക്രട്ടറി അഞ്ജലിറ്റ രമേശ് , കല കുവൈറ്റ് അബൂഹലീഫ മേഖല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഗോപീ കൃഷ്‌ണൻ എന്നിവർ കൈമാറി. ലോക കേരള സഭ അംഗങ്ങളായ ആർ നാഗനാഥൻ, ടി വി ഹിക്മത് ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലിറ്റ രമേശ് , വനിതാ വേദി സെക്രട്ടറി ആശാലതാ ബാലകൃഷ്ണൻ കല കുവൈറ്റ് വൈസ് പ്രസിഡന്റ് ബിജോയ് കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, ബാലവേദി രക്ഷാധികാരി ഹരി ലാൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദി പറഞ്ഞു