വിസ വ്യാപാരികൾ പാർട്ട് ടൈം ജോലി തീരുമാനം ദുരുപയോഗം ചെയ്തേക്കാം എന്ന് ആശങ്ക

0
35

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പാർട്ട് ടൈം ജോലി അനുവദിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു കുവൈറ്റ് എഞ്ചിനീയറിംഗ് ഓഫീസുകളുടെയും കൺസൾട്ടിംഗ് ഹൗസുകളുടെയും യൂണിയൻ. തീരുമാനം ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ട്  പരിഹാര നടപടികൾ കൈക്കൊള്ളണമെന്ന് യൂണിയൻ പ്രസിഡന്റ് എഞ്ചിനീയർ ബദർ അൽ സൽമാൻ  ഊന്നിപ്പറഞ്ഞു.  ചൂഷണം തടയാൻ നടപടികൾ ആവശ്യമാണെന്ന്  യൂണിയൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കമ്പനികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത എൻജിനീയറിങ്, ടെക്നിക്കൽ തൊഴിലാളികൾ അതത് എഞ്ചിനീയറിംഗ് ഓഫീസുകളിലോ കൺസൾട്ടിംഗ് ഹൗസുകളിലോ മുഴുവൻ സമയ പ്രതിബദ്ധത ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അൽ-സൽമാൻ അഭിപ്രായപ്പെട്ടു. അതേസമയം, ജോലിയിൽ സമഗ്രത നിലനിർത്തേണ്ടതിന്റെയും താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഒഴിവാക്കുന്നതിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം, എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ് വർക്ക് റോളുകളിൽ മറ്റ് സ്ഥാപനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും എടുത്തുപറഞ്ഞു .