വാരാന്ത്യത്തിൽ കുവൈറ്റിൽ പകൽ മിതവും രാത്രിയിൽ തണുപ്പുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

0
50

കുവൈറ്റ് സിറ്റി:  വാരാന്ത്യത്തിൽ രാത്രിയിൽ തണുപ്പ് കൂടാനും പകൽസമയത്ത് പൊതുവെ മിതമായകാലാവസ്ഥയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് .

പകൽ സമയത്ത് പരമാവധി താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, കടലിൽ  തിരമാലകൾ 2 മുതൽ 6 അടി വരെ ഉയരത്തിൽ എത്തും. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രിയിൽ കുറഞ്ഞ താപനില 9 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.