കുവൈറ്റ് മന്ത്രിസഭ ആദ്യ യോഗം ചേർന്നു

0
20

കുവൈറ്റ് സിറ്റി: അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് മുമ്പാകെയുള്ള  സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കുവൈത്ത് കാബിനറ്റ് അംഗങ്ങളുടെ പ്രഥമ  മീറ്റിംഗ് സെയ്ഫ് പാലസിൽ  ചേർന്നു.  പ്രധാനമന്ത്രി ഡോ. ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ദേശീയ അസംബ്ലിക്ക് മുൻപാകെ  ഡിസംബർ 20 ന് അമീർ നടത്തിയ പ്രസംഗത്തെക്കുറിച്ച് ചർച്ച ചെയ്തു.

യോഗത്തിന് ശേഷം സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഫെറാസ് സൗദ് അൽ സബാഹ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി. ദേശീയ ഐക്യം, പുരോഗതി, വികസനം, ഭരണഘടനാ തത്ത്വങ്ങൾ പാലിക്കൽ, നിയമപാലനം, അഴിമതി വിരുദ്ധ നടപടികൾ,  സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സഹകരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതായിരുന്നു  അമീറിന്റെ പ്രസംഗം.

ദേശീയ ഉത്തരവാദിത്തങ്ങൾ സ്വീകരിച്ചതിന് മന്ത്രിമാരോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും രാജ്യത്തിൻറെ യശസ്സ് കാത്തുസൂക്ഷിക്കുക, നിയമങ്ങൾ സുതാര്യമായി നടപ്പിലാക്കുക, അഴിമതിക്കെതിരെ പോരാടുക,  ഉത്തരവാദിത്തം ഉറപ്പാക്കുക എന്നിവയെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു.