കാന്തപുരത്തിന് കുവൈത്തിൽ സ്വീകരണം

0
74

കുവൈറ്റ് സിറ്റി: സൃഷ്ടികളായ നമ്മുടെ ചലന നിശ്ചലനങ്ങൾ പരിപൂർണ്ണമായും സ്രഷ്ടാവിന്റെ അധീനതയിലാണെന്ന തീർപ്പാണ് ഇസ്ലാമിക വിശ്വാസത്തിന്റെ ആധാര ശിലയെന്നും ഇസ്ലാമികസമൂഹം ഓരോ നിമിഷവും ആയൊരു ആലോചനയിൽ എപ്പോഴും സ്വയം നവീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. ഏതു സാഹചര്യത്തെയും അല്ലാഹുവിലുള്ള വിശ്വാസവും പ്രതീക്ഷയും കൈവിടാതെ അഭിമുഖീകരിക്കാനുള്ള മനോനില കൈവരിക്കാൻ വിശ്വാസികൾക്ക് സാധ്യമാകുമെന്ന് ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ്. കുവൈത്ത് നാഷനൽ കമ്മിറ്റി മംഗഫിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്റെ തൗഹീദ് ആദർശത്തിലേക്ക് എല്ലാ കാലത്തേയും ജനതയെ വഴിനടത്തുന്ന പ്രവാചകരുടെയും അനുഗാമികളുടെയും വഴി പിന്തുടർന്നാൽ മാത്രമേ ലക്ഷ്യം പ്രാപിക്കാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവും സ്രഷ്ടാവിനോടുള്ള പ്രാർത്ഥനയും കൈ വിടാതെ നോക്കണമെന്നും കാന്തപുരം ഉണർത്തി.

അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ചു, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി  ഉൽഘാടനം നിർവഹിച്ചു. അബ്ദുല്ല വടകര പ്രസംഗിച്ചു.

സയ്യിദ്‌  ഹബീബ് ബുഖാരി തങ്ങൾ പൊന്‍മുണ്ടം, സൈതലവി സഖാഫി തങ്ങൾ കാന്തപുരത്തെ ഷാളണിയിച്ച് ആദരിച്ചു അഡ്വ. തൻവീർ ഉമർ, ശുക്കൂർ മൗലവി, കാവനൂർ അഹമദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി സംബന്ധിച്ചു

അബൂ മുഹമ്മദ്  സ്വാഗതവും സമീർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.