കു​വൈ​ത്ത് കെ.​എം.​സി.​സി വേങ്ങര മണ്ഡലത്തിനു പുതിയ നേതൃത്വം:  

0
59
കു​വൈ​ത്ത് കെ.​എം.​സി.​സി വേങ്ങര  നി​യോ​ജ​ക  മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ റിട്ടേർണിംഗ് ഓഫിസർ  മുഹമ്മദ് അബ്ദുൽ സത്താർ തിരഞ്ഞെടുപ്പ്  നിയന്ത്രിച്ചു. അയ്യൂബ് പുതുപ്പറമ്പ് നിരീക്ഷകനായിരുന്നു.
ഫൈസൽ പരി (പ്രസിഡന്റ്), ശറഫുദ്ധീൻ കുഴിപ്പുറം (ജനറൽ സെക്രട്ടറി), അഹമ്മദ് ഫായിസ് ഇല്ലിക്കോടൻ (ട്രെഷറർ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജംഷാദ് ഇ.പി., സൈതലവി കരുമ്പിൽ, നൗഷാദ് ചെമ്പൻ, ആസിഫ് അലി കാരിയിൽ സെക്രട്ടറിമാരായി
സമീർ ഇല്ലിയൻ, അബ്ദുല്ല കാപ്പൻ, മുഹമ്മദ് അലി സി.പി., അഷ്‌റഫ്.കെ.ടി. എന്നിവരെയും തിരഞ്ഞെടുത്തു.
മുഹമ്മദ് അജ്മൽ, അബ്ദു കുന്നുംപുറം, ജംഷാദ് ഇ.പി., ഫിയസ് എന്നിവരെ ജില്ലാ കൗണ്സിലര്മാരായും തെരെഞ്ഞെടുത്തു. നേരെത്തെ അജ്മൽ വേങ്ങര അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ  മുൻ ജനറൽ സെക്രട്ടറി ജംഷാദ് ഇ.പി. സ്വാഗതം പറഞ്ഞു.