പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം: രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ മെഡൽ നിരസിച്ച് മലയാളി വിദ്യാർഥി

0
15

പോണ്ടിച്ചേരി: പൗരത്വ നിയമഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് ബിരുദദാന ചടങ്ങിൽ സ്വർണ്ണമെഡൽ നിരസിച്ച് റാങ്ക് ജേതാവ്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശി റബീഹയാണ് രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ സ്വര്‍ണമെഡല്‍ വാങ്ങാതെ പ്രതിഷേധങ്ങൾക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.

‘ ബിരുദദാന ദിനത്തിൽ സ്വര്‍ണ്ണമെഡൽ സ്വീകരിക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. എന്നാൽ അത് ഇന്ത്യയ്ക്ക് മുഴുവനായ ഒരു സമാധാന സന്തേഷം നൽകുന്ന തരത്തില്‍ അവസാനിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല.. ഒരു സ്ത്രീ, ഒരു വിദ്യാര്‍ഥി, ഒരു ഇന്ത്യന്‍ എന്ന നിലയിൽ ഇന്നത്തെ ബിരുദദാന ചടങ്ങിൽ എന്റെ ഗോൾഡ് മെഡൽ ഞാൻ നിരസിച്ചു.. പൗരത്വ ഭേദഗതിക്കെതിരെയും പൗരത്വ പട്ടികയ്ക്കെതിരെയും പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ തീരുമാനം. വിദ്യാർഥികൾക്ക് വിദ്യാഭ്യാസം എന്നത് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും മാത്രമല്ല ഐക്യതയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഗ്രഹിക്കലും ഫാസിസത്തിനും അനീതിക്കും മതഭ്രാന്തിനെതിരെ ചെറുത്തു നിൽക്കൽ കൂടിയാണ്..’ മെഡൽ നിരസിച്ച ശേഷം റബീഹ ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങിൽ ഹിജാബ് ധരിച്ചെത്തിയ റബീഹയോട് അത് അഴിക്കാൻ പറഞ്ഞുവെന്നും എന്നാൽ അത് അവർ നിരസിച്ചതിനെ തുടർന്ന് ഹാളിൽ നിന്ന് പുറത്താക്കിയെന്നും രാഷ്ട്രപതി പോയ ശേഷം മാത്രമാണ് പിന്നീട് ഇവരെ പ്രവേശിപ്പിച്ചതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. തന്നെ ഹാളിന് പുറത്താക്കിയെന്ന കാര്യം സമ്മതിച്ച റബീഹ എന്നാൽ അത് ഹിജാബ് ധരിച്ചതിനല്ലെന്നും തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

‘നൂറോളം വിദ്യാർഥികൾ അവരുടെ മെഡലുകൾ കാത്തിരിക്കുന്ന സമയത്ത് അജ്ഞാതമായ കാരണങ്ങളാൽ തന്നെ ഹാളിൽ നിന്ന് പുറത്താക്കിയെന്നും രാഷ്ട്രപതി പോയ ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചതെന്നുമാണ് റബീഹ വ്യക്തമാക്കിയത്. .