രൺജീത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികൾക്കും വധശിക്ഷ

0
74

ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അപൂർവമായാണ് ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്. മാവേലിക്കര അഡീഷണൽ കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധി മുൻനിർത്തി കോടതിയിലും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർ‌ത്തകരായ 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികൾ ദയവ്അർഹിക്കുന്നില്ലെന്നും ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കോടതി പരാമർശിച്ചു.

കേരളത്തിൽ ഇതാദ്യമായാണ് 15 പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചിരിക്കുന്നത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് . കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ വരെ ശിക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

15 പ്രതികളിൽ 14 പേരെയും നേരിട്ട് കണ്ടതിനു ശേഷമാണ് ജനുവരി 30ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. കേസിലെ പത്താം പ്രതിയായ മുല്ലയ്ക്കൽ വടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലാണ്