ആശ്രിത വിസ; അന്തിമ വ്യവസ്ഥകൾ പ്രഖ്യാപിച്ച് റെസിഡൻസി അഫയേഴ്സ് സെക്ടർ

0
78

കുവൈറ്റ് സിറ്റി: ആശ്രിത വിസയുമായി ബന്ധപ്പെട്ട് അന്തിമ വ്യവസ്ഥകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് സെക്ടർ .റസിഡൻസ് അഫയേഴ്‌സിൻ്റെ ആക്ടിംഗ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അലി അൽ അദ്വാനി, മറ്റ്  വകുപ്പുകളുടെ ഡയറക്ടർമാരും അസിസ്റ്റൻ്റുമാരുടെയും സുപ്രധാന യോഗം വിളിച്ചുചേർത്തിരുന്നു.  പുതുതായി സ്ഥാപിതമായ വ്യവസ്ഥകൾ വ്യക്തമാക്കുക എന്നതായിരുന്നു യോഗത്തിൻ്റെ അജണ്ട.

നിബന്ധനകൾ പ്രകാരം ആർട്ടിക്കിൾ 22-ൽ (കുടുംബ/ആശ്രിത വിസ)   ഉൾപ്പെടുത്തുന്നത്  ഭാര്യമാർക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഭാര്യയുടെ റസിഡൻസി പദവി ആർട്ടിക്കിൾ 18 ആക്കി മാറ്റുന്നത് (തൊഴിൽ വിസ) കർശനമായി നിരോധിച്ചിട്ടുണ്ട്.  സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ റെസിഡൻസി പരിവർത്തനം ചെയ്യില്ല എന്ന പ്രതിജ്ഞാബദ്ധമായ ഒരു പ്രഖ്യാപനം സ്പോൺസർ സമർപ്പിച്ചാൽ മാത്രമേ ഇതിൽ ഇളവ് നൽകുകയുള്ളൂ.