കുവൈറ്റ് സിറ്റി: നാളെ നടക്കുന്ന സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തി. കുവൈത്ത് എയർവേർസ് ടെർമിനലിൽ ഇറങ്ങിയ ഫുട്ബോൾ താരങ്ങളെ സ്പീഡ് സ്പോർട്സ് അക്കാദമി പ്രവർത്തകർ സ്വീകരിച്ചു.
ഫെബ്രുവരി 9 ന് ഉച്ചയ്ക് 2 മണിമുതൽ രാത്രി 8 മണി വരെ ഫഹാഹീലുള്ള സൂക്സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് കുട്ടികൾക്കുള്ള നിർദേശങ്ങൾ നൽകുക.