മെട്രോ മെഡിക്കൽ കാസർഗോഡ് ഉത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു

0
62

കുവൈറ്റ് സിറ്റി : കെ ഇ എ കാസർഗോഡ് ഉത്സവ് 2k24 പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ & ചെയർമാൻ ഹംസ പയ്യന്നൂർ കെ.ഇ.എ പ്രസിഡണ്ട് രാമകൃഷണൻ കള്ളാറിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ട്രഷറർ അസിസ് തളങ്കര , ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി.എച്ച്, ചീഫ് കോർഡിനേറ്റർ ഹനീഫ പാലായി, അഡ്വൈസറി ബോർഡ് അംഗം സലാം കളനാട് പ്രോഗ്രാം കൺവീനർ ശ്രീനിവാസൻ , ജോയിൻ്റ് കൺവീനർ സുരേന്ദ്രൻ മുങ്ങത്ത്, ഫിനാൻസ് കൺവീനർ സി.എച്ച് മുഹമ്മദ് കുഞ്ഞി, മിഡിയ കൺവീനർ റഫീക്ക് ഒളവറ എന്നീവർ സംബന്ധിച്ചു. കേരളത്തിലെ പ്രശസ്ത പിന്നണി ഗായകനും മോജോ ഫെയിം ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ , മലയാള മനോരമ സുപ്പർ ഫോർ & സ്കോഡ ഡിക്കാൻ ബിറ്റ്സ് ഫെയിം കീർത്തന എന്നീ വർ പങ്കെടുക്കുന്നു

കാസർഗോഡ് ഉത്സവ് 2K24 ഫെബ്രുവരി 25 ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു