റെസ്റ്റോറന്റ് , കഫ്റ്റീരിയ ജീവനക്കാരെ പ്രവാസി വെൽഫെയർ കുവൈത്ത്ആദരിക്കുന്നു

0
51

 

കുവൈത്ത് സിറ്റി – ദീർഘകാലം റെസ്റ്റോറന്റ് , കഫ്റ്റീരിയ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളായ ജീവനക്കാരെ ആദരിക്കുന്നു.
കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെൽഫെയർ കുവൈത്ത് സംഘനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് റെസ്റ്റോറന്റ് , കഫ്റ്റീരിയ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത് .
സ്വന്തം കുടുംബത്തിന് കൈത്താങ്ങാകുന്നതോടൊപ്പം പ്രവാസികളെ അന്നമൂട്ടി തൊഴിലിലൂടെ തന്നെ സാമൂഹിക സേവനം കൂടി നിര്വ്വഹിക്കുന്നവരാണ് റെസ്റ്റോറന്റ് മേഖലകളില് ജോലി ചെയ്യുന്നവർ എന്ന് പരിഗണിച്ചാണ് അവർക്ക് ആദരം നൽകുന്നത്.
35 വർഷത്തിലധികമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
തെരെഞ്ഞെടുക്കുന്നവരെ ഫെബ്രുവരി 25 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന പത്താം വാർഷിക പൊതുസമ്മേളനത്തിൽ ആദരിക്കും. ജീവനക്കാർക്ക് സ്വന്തമായോ സുഹൃത്തുക്കൾക്കോ പേരു വിവരങ്ങൾ ഫെബ്രുവരി 23 ന് മുമ്പായി bit.ly/pwk_honoring എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. സംഘടന മുൻവർഷങ്ങളിൽ ടാക്സി ഡ്രൈവർമാർക്കും നഴ്സുമാർക്കും ആദരവ് നൽകിയിരുന്നു.