വിദ്യാർത്ഥിയെ തല്ലിയതിന് അധ്യാപകൻ നഷ്ടപരിഹാരം നൽകണം

0
17

കുവൈറ്റ് സിറ്റി:  വിദ്യാർത്ഥിയെ തല്ലുകയും  ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ പ്രൈമറി സ്കൂൾ അധ്യാപകൻ  KD5,001 നഷ്ടപരിഹാരം നൽകണം എന്ന് അപ്പീൽ കോടതി സിവിൽ ചേംബർ വിധിച്ചു. അഭിഭാഷകൻ മുസ്തഫ മുല്ല യൂസഫ് ആണ് കുട്ടിക്ക് വേണ്ടി ഹാജരായത്. കുട്ടി നേരിടേണ്ടി വന്ന അതിക്രമം കുട്ടിക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ വരുത്തിയതായി തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.