നിയന്ത്രണങ്ങളോടെ പള്ളികളുടെ മുറ്റത്ത് ഇഫ്താർ വിരുന്ന് അനുവദിക്കും

0
44

കുവൈറ്റ് സിറ്റി: നിയന്ത്രണങ്ങളോടെ പള്ളികളുടെ മുറ്റത്ത് ഇഫ്താർ വിരുന്ന് അനുവദിക്കാൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം തീരുമാനിച്ചു. മസ്ജിദിൻ്റെ ഇമാമുമായി ബന്ധപ്പെട്ട്ശേഷം ഇഫ്താറിന് അംഗീകാരം നേടുന്നതിന്  സംഘാടകൻ ഓരോ ഗവർണറേറ്റിലെയും പള്ളികളുടെ നടത്തിപ്പിൻ്റെ ചുമതലയുള്ള വകുപ്പിന് ഒരു ഔദ്യോഗിക കത്ത് സമർപ്പിക്കണം. പ്രാർത്ഥന ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് വിരുന്നിനായി മേശകൾ സജ്ജീകരിക്കണം ഇഫ്താർ കഴിഞ്ഞ ഉടൻ നീക്കം ചെയ്യുകയും വേണം എന്നീ നിബന്ധനകൾ ഉണ്ട്. മസ്ജിദുകളുടെ പരിസരത്ത് റമദാൻ ടെൻ്റുകൾ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷ പരിഗണിച്ച് പള്ളിയുടെ  സമീപമുള്ള റമദാൻ ടെൻ്റുകളുമായി പള്ളിയിൽ നിന്ന് വൈദ്യുതി ബന്ധിപ്പിക്കുന്നതിനു സമ്പൂർണ നിരോധനവും ഉണ്ട്