കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ( കെ കെ എം എ) സിറ്റി ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം ശർഖ് ഷാഹി ഖില റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിദ്ദീഖ് പൊന്നാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് ഷറഫുദ്ദീൻ വള്ളി അധ്യക്ഷത വഹിക്കുയും കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ബഷീർ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. ബ്രാഞ്ച് ജനറൽ സെക്രെട്ടറി ബാദുഷ കെ വി പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും കേന്ദ്ര വൈസ് പ്രസിഡണ്ട് എച് എ ഗഫൂർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
റിട്ടേർണിംഗ് ഓഫീസറായി പി കെ ജാഫർ മേൽനോട്ടത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ഷറഫുദ്ദീൻ വള്ളി ( പ്രസിഡണ്ട്) സലിം കെ ( വർക്കിങ് പ്രസിഡണ്ട് ) ബാദുഷ കെ വി ( ജന. സെക്രെട്ടറി ) ആദം സി കെ അഡ്മിൻ സെക്രെട്ടറി, ലത്തീഫ് കെ എ ( ട്രഷറർ,) വൈസ് പ്രസിഡണ്ട്മാർ സിദ്ദീഖ് പൊന്നാനി, മുസ്തഫ സി കെ, ബീരാൻ കോയ ടി, മഅറൂഫ് സി ഓ ടി, ഇർഷാദ് കെ, ഇബ്‌റാഹിം നൗഫൽ, അബ്ദുറഹ്മാൻ ടി പി, സുബൈർ കെ. എന്നിവരെയും തിരഞ്ഞെടുത്തു
കെ കെ എം എ കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രെട്ടറി റഫീഖ് കെ സി, ജാഫർ പി എം, അഷ്‌റഫ് മാങ്കാവ്, അബ്ദുൽ ഗഫൂർ എച് എ, സാബിർ ഖൈത്താൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ജനറൽ സെക്രെട്ടറി ബാദുഷ കെ വി നന്ദി പ്രകടനം നടത്തി