മുന്നറിയിപ്പ്; വൈദ്യുതി, ജല ബില്ലുകൾ എന്ന വ്യാജേന ഇമെയിലുകൾ നിങ്ങളെ തേടിയെത്താം

0
35

കുവൈറ്റ് സിറ്റി: ജല വൈദ്യുതി മന്ത്രാലയം ആണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.  വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്ന വ്യാജേന ലഭിക്കുന്ന ഇമെയിലുകൾ സംബന്ധിച്ച് ജാഗ്രതാ വേണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ ഇമെയിലുകളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും റീഫണ്ട് ലിങ്കുകളൊന്നും നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ സന്ദേശങ്ങളിൽ അറ്റാച്ച് ചെയ്‌തിരിക്കുന്ന ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഇതിൽ പറയുന്നു.