ഗൾഫ് ബാങ്കിൻ്റെ പുതിയ ചെയർമാനായി ബദർ നാസർ അൽ ഖറാഫിയെ നിയമിച്ചു

0
20

കുവൈറ്റ് സിറ്റി:  ബദർ നാസർ അൽ ഖറാഫിയെ ഗൾഫ് ബാങ്കിൻ്റെ  പുതിയ ചെയർമാനായി  തിരഞ്ഞെടുത്തു.2024 മാർച്ച് 4 തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം ആണ് ഏകകണ്ഠമായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

റിസർവ് അംഗമായ അബ്ദുല്ലത്തീഫ് അബ്ദുൽ അസീസ് അൽ-ഷാരിഖിനെ ബോർഡിൽ അംഗമായി. അലി മുറാദ് ബെഹ്ബെഹനെ വൈസ് ചെയർമാനായി നിയമിച്ചു. ബോർഡിലെ മറ്റ് അംഗങ്ങൾ- അഹമ്മദ് മുഹമ്മദ് അൽ-ബഹാർ, അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ താവിൽ,  ഒമർ ഹമദ് അൽ ഖീനീ, ബരാക് അബ്ദുൽ മൊഹ്‌സെൻ അൽ-അസ്ഫൂർ,  ഫവാസ് മുഹമ്മദ് അൽ-അവാദി,  അബ്ദുല്ല സയ്യാർ അൽ-സയ്യാർ,. തലാൽ അലി അൽ-സയെഗ്, ശ്രീമതി. റീം അബ്ദുല്ല അൽ സാലിഹ്.