2012 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തനമാരംഭിച്ച മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പണ്ട്രണ്ട് വർഷത്തെ പ്രവർത്തനം ഉൾക്കൊള്ളിച്ച ബ്രോഷർ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കോതൂർ മുഹമ്മദ് മാസ്റ്റർ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയും ഐ എം സി സി ജി സി സി രക്ഷാധികാരിയുമായ സത്താർ കുന്നിലിന് നൽകി പ്രകാശനം ചെയ്തു ‘ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം’ കോഴിക്കോട് മെഡിക്കൽ കോളേജിൽ വളണ്ടിയർ സേവനം , ആംബുലൻസ് സൗകര്യം തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് എം എം സി ടി ചെയ്ത് വരുന്നത്’ എം എം സി ടി ചെയർമാൻ പ്രൊഫ : എ പി അബ്ദുൽ വഹാബ്, വൈസ് ചെയർമാൻ സാലിഹ് ശിഹാബ് തങ്ങൾ മാനേജിങ്ങ് ട്രെസ്റ്റി ഷർമദ്ഖാൻ ഒളവണ്ണ, ട്രഷറർ നാസർ കോയ തങ്ങൾ , കെ.പി ഇസ്മായിൽ, ബഷീർ ബടേരി’ എൻ കെ. അസീസ് തുടങ്ങിയവർ സംബന്ധിച്ചു’