ഫോക് 2020 പ്രസിഡന്റായി ബിജു ആന്റണി, ജനറൽ സെക്രട്ടറിയായി സലിം എന്നിവരെ തിരഞ്ഞെടുത്തു.

0
14

കുവൈറ്റ് സിറ്റി :- കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷൻ 2020 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മംഗാഫ്‌ നജാത്ത് സ്‌കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അബ്ബാസിയ, ഫാഹഹീൽ, സെൻട്രൽ എന്നീ മേഖലകളിൽ നിന്നായി മുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.

ഫോക് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ, ഫോക് ഉപദേശസമിതിയംഗങ്ങളായ പ്രവീൺ അടുത്തില, അനിൽ കേളോത്ത്, പ്രശാന്ത് കരുണാകരൻ എന്നിവർ നിയന്ത്രിച്ച ജനറൽ ബോഡി യോഗം ഫോക് ഉപദേശക സമിതിയംഗം ബി.പി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ജനറൽ ബോഡി യോഗം പ്രസിഡന്റായി ബിജു ആന്റണി, ജനറൽ സെക്രട്ടറിയായി സലിം എം.എൻ, ട്രഷററായി മഹേഷ് കുമാർ, ജോ. ട്രഷററായി ഗിരിമന്ദിരം ശശികുമാർ, വൈസ് പ്രസിഡന്റുമാരായി സാബു ടി.വി, ബാലകൃഷ്ണൻ ഇ.വി, വിനോജ് കുമാർ.കെ എന്നിവരെയും സെക്രട്ടറിമാരായി ശ്രീഷിൻ എം.വി (അഡ്മിൻ), ലിജീഷ് പി (മെമ്പർഷിപ്പ്),  രാജേഷ് എ.കെ (സ്പോർട്സ്), രാജീവ് എം.വി (ആർട്സ്), ഹരി കെ. നമ്പ്യാർ (ചാരിറ്റി) എന്നിവരെയും 13 അംഗ കേന്ദ്രക്കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.

അഡ്മിൻ സെക്രട്ടറി ലിജീഷ് അനുശോചനപ്രമേയവും, ജനറൽ സെക്രട്ടറി സേവ്യർ ആന്റണി 2019 വർഷത്തിലെ  പ്രവർത്തന റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി ഉദയരാജ് ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിനോജ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് സന്തോഷ് സി.എച്ച് അവതരിപ്പിച്ചു. മെമ്പർഷിപ്പ് സെക്രട്ടറി ശ്രീഷിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി സലിം എം.എൻ നന്ദി രേഖപ്പെടുത്തി.