കുവൈറ്റിൽ ക്യാമ്പിംഗ് സമയം റംസാൻ അവസാനം വരെ നീട്ടി

0
39

കുവൈറ്റ് സിറ്റി: ഈ വർഷത്തെ സ്പ്രിംഗ് ക്യാമ്പിംഗ് സീസൺ വിശുദ്ധ റമദാൻ അവസാനിക്കുന്നത് വരെ നീട്ടാൻ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി സമ്മതിച്ചു.  മുനിസിപ്പാലിറ്റി അധികൃതർ വിഷയം പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറലിനെ അറിയിച്ചിട്ടുണ്ട്.ക്യാമ്പിക് സമയമായി പരിധിയിൽ നീട്ടണമെന്ന് ആവശ്യപ്പെട്ട് പൗരന്മാർ അപേക്ഷ നൽകിയിരുന്നു , പരിസ്ഥിതി അതോറിറ്റിയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി ഇത് പൂർണ്ണമായും അംഗീകരിച്ചു.  നേരത്തെ മാർച്ച് 15 വരെയായിരുന്നു ക്യാമ്പിംഗ് സമയം നിശ്ചയിച്ചിരുന്നത്. അത് കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്ക് ഇത് സംബന്ധിച്ച് അടിയന്തര ഉത്തരവിറക്കണമെന്നാണ് മുൻസിപ്പാലിറ്റി അധികൃതർ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്