പൊതു മാപ്പ്; ഔട്ട് പാസിനായി ഇന്ത്യൻ എംബസി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

0
91

കുവൈറ്റ് സിറ്റി:  താമസ നിയമ ലംഘകർക്ക്  പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ ഔട്ട്പാസിന് വേണ്ടി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു . നിലവിൽ എമർജൻസി സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും അനുവദിക്കുന്നതിനാണ്  മുൻഗണന, യാത്രാ രേഖകൾ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വന്നാൽ എംബസി അധികൃതർ ഇത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതായിരിക്കും. വിശദ വിവരങ്ങൾക്കു +965 65501767
+965 65501769 എന്നീ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനു നമ്പറുകളിൽ ബന്ധപ്പെടുക.