കുവൈറ്റ് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന പാസ്‌പോർട്ട് നഷ്ടപ്പെട്ട നിയമ ലംഘകരായ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കി ഇന്ത്യൻ എംബസി. BLS ൻ്റെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകളിൽ എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് (EC) അപേക്ഷിക്കാനുള്ള ടോക്കണുകൾ ഇവിടെ വിതരണം ചെയ്യുന്നതായി ഇതിൽ പറയുന്നു.
ഇസി ഫോമുകൾ പൂരിപ്പിച്ച് എംബസിയിൽ നിന്ന് ടോക്കണുകൾ നേടിയിട്ടുള്ളവർ ടോക്കണിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ബിഎൽഎസ് സെൻ്ററുകൾ സന്ദർശിച്ച് ഇസി ഫീസ് സഹിതം ഇസി അപേക്ഷ സമർപ്പിക്കണം. മാർച്ച് 21 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ ടോക്കണുകളും ഇതിമോടകം തന്നെ ബുക്ക് ചെയ്തിട്ടുള്ളതിനാൽ, ഈ കാലയളവിൽ ഈ ടോക്കൺ ഉടമകളിൽ നിന്നുള്ള അപേക്ഷ മാത്രമേ BLS സെൻ്ററുകൾ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിച്ച ശേഷം, അപേക്ഷകൻ അടുത്ത പ്രവൃത്തി ദിവസം BLS നൽകിയ നിശ്ചിത സമയത്ത് എംബസിയിൽ എത്തണം, അഭിമുഖത്തിനും എമർജൻസി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റൂന്നതിനും ആയിട്ടാണ് ഇത്.
മുൻകൂർ ടോക്കണുകൾ എടുക്കാത്തവർക്ക് 2024 ഏപ്രിൽ 8-ന് ശേഷം എന്തെങ്കിലും സ്ലോട്ട് ലഭ്യമാണെങ്കിൽ മാത്രമേ അനുവദിക്കൂ. ടോകണിനായി പ്രവൃത്തി ദിവസങ്ങളിൽ (വെള്ളിയാഴ്ച ഒഴികെ) ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ BLS കേന്ദ്രങ്ങൾ സന്ദർശിക്കണം എന്നാണ് നിർദ്ദേശം
പാസ്‌പോർട്ട് കാലഹരണപ്പെട്ടവർ, പൊതുമാപ്പ് പ്രയോജനപ്പെടുത്തി പെനാൽറ്റി ഫീസ് അടച്ച് കുവൈറ്റിൽ തുടരുന്നതിന് പാസ്‌പോർട്ടുകൾ വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ സ്പോൺസറുടെ സിവിൽ ഐഡിയും അയാൾ ഒപ്പിട്ട നിർദ്ദിഷ്ട രേഖകളും ആവശ്യമായ മറ്റ് രേഖകളും ഫീസും സഹിതം BLS കേന്ദ്രം സന്ദർശിക്കാം.
കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററുകളുടെ വിലാസങ്ങൾ :
1. M/S BLS ഇൻ്റർനാഷണൽ ലിമിറ്റഡ്, കുവൈറ്റ് സിറ്റി (അൽ ജവഹറ ടവർ,മൂന്നാം നില, ഇൻഡിഗോ എയർലൈൻസിൻ്റെ അതേ കെട്ടിടം, അലി അൽ സലേം സ്ട്രീറ്റ്, കുവൈറ്റ് സിറ്റി)
2. M/S BLS ഇൻ്റർനാഷണൽ ലിമിറ്റഡ്, ജ്ലീബ് അൽ ഷൗയാഖ്
(നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബിൽഡിംഗ് (പഴയ ഒലിവ് ഹൈപ്പർമാർക്കറ്റ്), എം ഫ്ലോർ, ജ്ലീബ് അൽ ഷുവൈഖ്, )
3. M/S BLS ഇൻ്റർനാഷണൽ ലിമിറ്റഡ്, ഫഹാഹീൽ
(അൽ അനൗദ് ഷോപ്പിംഗ് കോംപ്ലക്സ്, എം ഫ്ലോർ, മെക്ക സ്ട്രീറ്റ്, ഫഹാഹീൽ, )
കൂടുതൽ വിവരങ്ങൾക്ക് +965-65506360 (Whatsapp), +965-22211228 (കോൾ സെൻ്റർ) എന്നിവയിൽ ICAC- മായി ബന്ധപ്പെടാവുന്നതാണ്.