നിയമ ലംഘനം; 84 തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തു

0
36

കുവൈറ്റ് സിറ്റി: നിയമ ലംഘനത്തെ തുടർന്ന് 84  തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. 2024 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്കായി സ്ഥാപിച്ച പരസ്യങ്ങളാണ് നീക്കം ചെയ്തത്. ലൈസൻസ് ഇല്ലാതെ സ്ഥാപിച്ച 31 തിരഞ്ഞെടുപ്പ് പരസ്യങ്ങളും നിയുക്ത പ്രദേശത്തിന് പുറത്ത് പ്രദർശിപ്പിച്ച 53 പരസ്യങ്ങളുമാണ് നീക്കം ചെയ്തതെന്ന് വകുപ്പ് അറിയിച്ചു.