ഐ എം സി സി ഖത്തർ നാഷണൽ കമ്മറ്റി ഇഫ്താർ സംഗമം നടത്തി

0
53

ദോഹ:ഐ എം സി സി ഖത്തർ നാഷണൽ കമ്മറ്റി ഗറാഫയിലെ ഹോട്ട് ചിക്കൻ റസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ സംഗമവും റൈസൽ അനുസ്മരണവും സംഘടിപ്പിച്ചു.

സാമൂഹ്യ പ്രവർത്തകനും പ്രഭാഷകനുമായ ഹബീബ് റഹിമാൻ കീഴ്ശേരി ( സി ഐ സി വൈസ് പ്രസിഡൻ്റ്) പരിപാടി ഉൽഘാടനം ചെയ്തു. മാനവിക ബോധം ഉയർത്തിപ്പിടിക്കാനും വർഗീയതയോട് സന്ധിചെയ്യാതിരിക്കാനുമാണ് മതം നിഷ്‌കർശിക്കുന്നതെന്നും റമദാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം മനുഷ്യനെ കൂടുതൽ സഹജീവി സ്നേഹമുള്ളവനാക്കി മാറ്റുമെന്നും ഹബീബ് റഹിമാൻ തൻ്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംഘടനാ പ്രവർത്തന രംഗത്ത് മാതൃകയാക്കാൻ പറ്റിയ നിസ്വാർത്ഥ സേവനത്തിൻ്റെ പര്യായമായിരുന്നു റൈസൽ എന്നും സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനതയോടോപ്പമായിരുന്നു അദ്ദേഹം എന്നും സഞ്ചരിച്ചെതെന്നും
ഐ എം സി സി പ്രസിഡൻ്റ് പി.പി.സുബൈർ അനുസ്മരിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഷംസീർ അരിക്കുളം ( സംസ്കൃതി) , നിയാസ് ചെറിപ്പത്ത് ( ഇൻകാസ്) , റഊഫ് കൊണ്ടോട്ടി ( ഐ സി ബി എഫ്),
നൗഷാദ് ( ഐ സി എഫ് വൈസ്.പ്രസിഡൻ്റ്) , അബ്ദുൽ റഹീം.പി ( കെ പി എ പ്രസിഡൻ്റ്) , അണ്ടൂർകോണം നൗഷാദ് ( പി സി എഫ് ഗ്ലോബൽ കമ്മറ്റി മെമ്പർ) , കെ സി എൻ അഹദ് കുട്ടി , അരുൺ ( അടയാളം ഖത്തർ പ്രസിഡൻ്റ്) , ഗഫൂർ കാലിക്കറ്റ് ( അൽ സഹീം ഇവൻ്റ്സ്) എന്നിവർ സംസാരിച്ചു .
മജീദ് ചിത്താരി, നംഷീർ ബഡേരി, സലാം നാലകത്ത്, ഷെരീഫ് കൊളവയൽ , ബഷീർ വളാഞ്ചേരി, റഊഫ് ആരാമ്പ്രം, സബീർ വടകര എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
പി.പി. സുബൈർ അധ്യക്ഷത വഹിച്ചു . മൻസൂർ കൊടുവള്ളി സ്വാഗതവും റഫീക്ക് കോതൂർ നന്ദിയും പറഞ്ഞു.