കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ ആതുരാലയ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
24000 സ്‌ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യത്തോടുകൂടിയുള്ള കോർപ്പറേറ്റ് ഓഫീസിൽ ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, അക്കൗണ്ട്സ്, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ, ഗസ്റ്റ് റിലേഷൻ തുടങ്ങിയ ഡിപ്പാർട്മെന്റുകൾ പ്രവർത്തിക്കുന്നു.
കുവൈത്തിലെ ഏറ്റവും കൂടുതൽ ബ്രാഞ്ചുകൾ ഉള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി മുതൽ നിയന്ത്രിക്കപ്പെടുന്നത് പുതിയ കോർപ്പറേറ്റ് ഓഫീസിൽ നിന്നായിരിക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു.
അതോടൊപ്പം അധികം താമസിയാതെ മെഡിസിൻ, മെഡിക്കൽ എക്വിപ്മെന്റ് , തുടങ്ങി വിവിധ മേഖലകളിൽ ഇറക്കുമതിയും വിതരണവും തുടങ്ങുമെന്നും അറിയിച്ചു.
ജിസിസി അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കും കൂടി തങ്ങളുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി ഇ ഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.
മെട്രോ ഗ്രൂപ്പ് ഇന്റർനാഷണൽ എന്ന പേരിൽ ദജീജിൽ പുതുതായി പ്രവർത്തനമാരംഭിച്ച കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചേർന്ന് കുവൈറ്റിലെ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ, സമൂഹത്തിന്റെ നാനാ തുറകളിലുള്ള മറ്റു വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ, മെഡിക്കൽ ഡയറക്ടർമാർ, മറ്റു മാനേജ്മെന്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.