കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കായുള്ള സംയോജിത റസിഡൻഷ്യൽ സിറ്റി പദ്ധതി സഭാനിൽ

0
29

കുവൈറ്റ് സിറ്റി : കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കായുള്ള ആദ്യത്തെ സംയോജിത റസിഡൻഷ്യൽ സിറ്റി പദ്ധതിക്കായുള്ള സ്ഥലം നിക്ഷേപക കമ്പനിക്ക് ഔദ്യോഗികമായി കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സഭാനിൽ അനുവദിച്ച സ്ഥലത്ത് ഒന്നര വർഷത്തിനകം പദ്ധതി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഇവിടെ ഒരുക്കുക, എല്ലാ നിലകളിലും കിടപ്പുമുറികൾ, അടുക്കള, കുളിമുറി, സ്വീകരണമുറികൾ, തുണി അലക്കുന്ന മുറികൾ എന്നിവയുള്ള 16 പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കും.

റെസ്റ്റോറൻ്റുകൾ, കഫേകൾ, കടകൾ എന്നിവ അടങ്ങുന്ന രണ്ട് വാണിജ്യ സമുച്ചയങ്ങളും, ഭരണ, സർക്കാർ കെട്ടിടങ്ങളും കൂടാതെ പോലീസ് സ്റ്റേഷൻ, മസ്ജിദ് തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടും.