ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് എതിരെ നടപടിയുമായി ആരോഗ്യ മന്ത്രാലയം

0
26

കുവൈറ്റ് സിറ്റി:  മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിക്ക് ഹാജരാകാത്ത അഡ്മിനിസ്ട്രേറ്റർമാർക്കെ തിരെ ആരോഗ്യ മന്ത്രാലയം  നടപടി സ്വീകരിച്ചു. വിഷയത്തിൽ അതിവേഗ അന്വേഷണം നടത്തിയാണ് ആവശ്യമായ നിയമ നടപടികൾ നടപ്പിലാക്കുന്നത്.  ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിനു വർക്ക്ഫ്ലോയെ നിയന്ത്രിക്കുന്ന ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ കർശനമായി നടപ്പിലാക്കും എന്നും അധികൃതർ പറഞ്ഞു.