കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാന ഘട്ടത്തിൽ സ്കൂൾ പഠനം ഓൺലൈൻ ആക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർദ്ദേശം വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ-അദ്വാനിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ, റമദാനിലെ അവസാന രണ്ട് ദിവസങ്ങളിൽ മാത്രമായിരുന്നു ഇത് നടപ്പാക്കാൻ പദ്ധതി ഉണ്ടായിരുന്നത്. എന്നാല്, പൊതുവിദ്യാഭ്യാസ സെക്ടറും ഏകോപന വകുപ്പും ചേർന്നാണ് പുതിയ നിർദേശം വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നതെന്ന് ‘അൽ-അൻബാ’ പത്രം റിപ്പോർട്ട് ചെയ്തു.
ഇത് പ്രകാരം, ഓരോ വിദ്യാഭ്യാസ തലത്തിലും നിശ്ചയിച്ചിട്ടുള്ള അക്കാദമിക് ടൈംടേബിളിന് അനുസൃതമായി അധ്യാപകർ സ്കൂളുകളിൽ നിന്ന് ക്ലാസുകൾ നടത്തും. അടുത്ത ആഴ്‌ചയിൽ, വ്യാഴാഴ്ച പാർലമെൻ്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്‌കൂളുകൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറ. തൽഫലമായി, സ്കൂൾ ഏപ്രിൽ 7, 8 തീയതികൾ മാത്രം തുറന്നിരിക്കും.