വേനൽക്കാലത്ത് വൈദ്യുതി തകരാർ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ച് MEW

0
47

കുവൈറ്റ് സിറ്റി: 2023 ജനുവരി 1 മുതൽ ഓഗസ്റ്റ് 30 വരെ 1,071 വൈദ്യുതി മുടക്കങ്ങൾ ഉണ്ടായതായും ഇത് പരിഹരിക്കാൻ മന്ത്രാലയം അതിവേഗം നടപടികൾ കൈക്കൊണ്ടതായും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തകരാറുകൾ ആവർത്തിക്കാതിരിക്കാൻ  സമഗ്രമായ പദ്ധതി മന്ത്രാലയം ആവിഷ്കരിചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഏകീകൃത കോൾ സെൻ്റർ 152ൽ തടസ്സം സംബന്ധിച്ച പരാതികൾ ലഭിച്ചാൽ,  ഇത് ഗവർണറേറ്റുകളിലുടനീളമുള്ള എമർജൻസി സെൻ്ററുകളിലേക്ക് വേഗത്തിൽ കൈമാറും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക ടീമുകൾ,  വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കോൺട്രാക്ടർ ടീമുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കും. തകരാറുകൾ പരിഹരിക്കുന്നത് വരെ ആവശ്യമെങ്കിൽ താൽക്കാലിക ബാക്കപ്പ് ഡീസൽ ജനറേറ്ററുകൾ വിന്യസിക്കും.