പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ഉപദ്രവിച്ച പ്രവാസിയെ തടവ് ശിക്ഷക്ക് ശേഷം നാടുകടത്തും

0
66

കുവൈറ്റ് സിറ്റി:പ്രായപൂർത്തിയാകാത്ത മൂന്ന് ഈജിപ്ഷ്യൻ പെൺകുട്ടികളെ മഹ്ബൂളയിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വച്ച് ഉപദ്രവിച്ച കേസിൽ ഈജിപ്ഷ്യൻ സ്വദേശിയായ  ഖുറാൻ തെറാപ്പിസ്റ്റിന് അഞ്ച് വർഷം തടവും തുടർന്ന് നാടുകടത്താനും ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു.  പെൺകുട്ടികൾക്ക്  ‘റുക്യ’ ആവശ്യമാണെന്നും അവർക്ക് താൻ ചികിത്സ നൽകുമെന്നും കുട്ടികളുടെ പിതാവിനെ വിശ്വസിപ്പിചായിരുന്നു പീഡനം എന്നാണ് കേസ് ഫയലിൽ പറയുന്നത്.