കേരളത്തെ അപകീർത്തിപ്പെടുത്തുന്ന “ദി കേരള സ്റ്റോറി “സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് LDF കുവൈറ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
സാമൂഹ്യപരമായും, സാംസ്‌കാരിക പരമായും, വിദ്യാഭ്യാസപരമായും ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തോടെയും, സൗഹാർദ്ധത്തോടെയും ജീവിക്കുന്ന കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കാനാണ് ഈ സിനിമ പ്രദർശനത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മത ധ്രുവീകരണം നടത്താനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് സിനിമ പ്രദർശനം തടയണമെന്നും കുവൈറ്റ് LDF തെരഞ്ഞെടുപ്പ് ഭാരവാഹികളായ
ജെ. സജി, പ്രവീൺ നന്തിലത്ത് എന്നിവർ പത്ര കുറിപ്പിലൂടെ അഭ്യർത്ഥിച്ചു
Home Kuwait Associations ദി കേരള സ്റ്റോറി “സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശൻ തീരുമാനം പിൻവലിക്കുക… LDF കുവൈറ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി...