തെരഞ്ഞെടുപ്പും പ്രവാസികളും ” സെമിനാർ സംഘടിപ്പിച്ചു

0
33

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “തെരഞ്ഞെടുപ്പും പ്രവാസികളും ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ ലോക കേരള സഭാംഗം ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു.ഹിക്മത്ത് മോഡറേറ്ററായ സെമിനാറിൽ ഹരിരാജ്‌  വിഷയം  അവതരിപ്പിച്ചു.കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട് ,നാഷണൽ ലീഗ് പ്രതിനിധി സത്താർ കുന്നിൽ ,മാധ്യമപ്രവർത്തകൻ മുനീർ അഹമ്മദ് ,കേരള അസ്സോസിയേഷൻ പ്രതിനിധി പ്രവീൺ നന്ദിലത്ത് എന്നിവർ സംസാരിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം കൃഷ്ണ മേലത്ത് നന്ദി പറഞ്ഞു