പഠനോത്സവം ഉത്സവമാക്കി  മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിലെ കുട്ടികൾ.

0
34

കുവൈറ്റ് സിറ്റി: ആടിയും പാടിയും കഥകൾ പറഞ്ഞും അറിവിൻ്റെ ആഘോഷമായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച  ‘പഠനോത്സവം.2024’. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ  കോഴ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച്  കൊണ്ടാണ് പഠനോത്സവം  സംഘടിപ്പിച്ചത്. കല കുവൈറ്റ്, എസ്‌എം‌സി‌എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈറ്റ്, പാൽപക് , NSS, KKCA   എന്നി മേഖലകളിൽ നിന്ന് 1226 കുട്ടികൾ നേരിട്ടും,  8 കുട്ടികൾ  ഓൺലൈനായും   പഠനോത്സവത്തിൽ  പങ്കെടുത്തു.  യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ  വച്ചാണ് പഠനോത്സവം അരങ്ങേറിയത്. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡണ്ട്  ജി. സനൽ കുമാറിന്റെ അധ്യക്ഷതയിൽ  ലോക കേരളസഭാഗം ആർ.നാഗനാഥൻ ‘പഠനോത്സവം 2024’  ഉത്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ  ജ്യോതിദാസ് ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.ചാപ്റ്റർ അംഗങ്ങളായ ബിന്ദുസജീവ്, അനൂപ് മങ്ങാട്,ഷാജിമോൻ, സന്ദീപ്, ബൈജു, പ്രേംരാജ് ,സീമ രജിത്ത്, ശ്രീഷ, എൽദോ ബാബു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക്  വിവിധ കമ്മിറ്റിഅംഗങ്ങളായ  പ്രവീൺ പി.വി , ബോബി തോമസ്, ശൈമേഷ് കെ കെ എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നായി 150-ൽ അധികം അധ്യാപകരും  പഠനോത്സവത്തിന്റെ നടത്തിപ്പിനായിപ്രവർത്തിച്ചു .ചടങ്ങിന് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ജെ.സജി സ്വാഗതം ആശംസിച്ചു. പഠനോത്സവം വിജയിപ്പിക്കുന്നതിന് സഹായിച്ച അധ്യാപകർ, വിവിധ സംഘടനകളിലെ പ്രവർത്തകർ,സ്‌പോൺസർമാർ  എന്നിവർക്ക് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ നന്ദി രേഖപെടുത്തുന്നതായി പ്രസംഗത്തിലൂടെ  വൈസ് പ്രസിഡൻ്റ്  ബോബൻ ജോർജ്ജ് പറഞ്ഞു.