നഴ്‌സറിയിൽ വെച്ച് ഉണ്ടായ അപകടത്തിൽ കുട്ടിയുടെ വിരൽ നഷ്ടപ്പെട്ടു

0
17

കുവൈറ്റ് സിറ്റി : മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഒരു നഴ്‌സറിയിൽ വച്ച് ഒരു കുട്ടിക്ക് അപകടത്തിൽ പെടുകയും കൈവിരൽ  ഭാഗികമായി മുറിഞ്ഞു പോകുകയും ചെയ്തു. നഴ്‌സറി അധികൃതരുടെ ഭാഗത്ത് നിന്ന് കുട്ടിയുടെ മേൽനോട്ടത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിലേക്ക വഴിവെച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു . മുബാറക് അൽ-കബീർ പോലീസിൽ കുട്ടിയുടെ രക്ഷിതാവ് ആയ സ്വദേശി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  നഴ്‌സറിയിൽ  കളിക്കുന്നതിനിടയിൽ മകന് പരിക്കേറ്റ വിവരം അറിയിച്ച് പിതാവിന്  കോൾ വന്നതായി ആണ് പരാതിയിൽ പറയുന്നത്.

നഴ്സറിയുടെ തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് എത്തിയ പിതാവ്, കൈയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന മകനെയാണ് കണ്ടത്. അദ്ദേഹം കുട്ടിയെ അതിവേഗം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി,  കുട്ടിയുടെ വിരലിൻ്റെ ഒരു ഭാഗം മുറിഞു പോയതായി അവിടെ നിന്നും അറിയുകയും . മുറിച്ചുമാറ്റിയ ഭാഗം ഡോക്ടർ പരിശോധനയ്ക്കായി ആവശ്യപ്പെട്ടപ്പോൾ, നഴ്സറിയിൽ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്ന വ്യക്തി ഉൾപ്പെടെയുള്ള നഴ്‌സറി ജീവനക്കാർ അറ്റുപോയ വിരൽ കട്ടപിടിച്ച രക്തമാണെന്ന് തെറ്റിദ്ധരിച്ച് പാഴ്‌വസ്തുക്കൾ കൊപ്പം കളഞ്ഞതായും തെളിഞ്ഞു. നഴ്‌സറിക്കും കുട്ടികളുടെ മേൽനോട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കുമെതിരെ നിയമനടപടി എടുക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.