കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാർഷികം വിപുലമായി ആഘോഷിച്ചു

0
32

കുവൈത്ത്‌ സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2023 “സ്നേഹ നിലാവ് – ഈദ്‌ സംഗമം ” എന്ന പേരിൽ നടത്തപ്പെട്ടു.
പ്രസിഡന്റ് അലക്സ് പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ്‌ സെക്രട്ടറി ശ്രീ. ഹരിത് കേലത് ശാലറ്റ് ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബിനിൽ റ്റി ടി, ട്രെഷർ തമ്പി ലൂക്കോസ്, വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ രക്ഷാധികാരി ലാജി ജേക്കബ്, അഡ്വൈസറി ജെയിംസ് പൂയപ്പള്ളി, എന്നിവർ സംസാരിച്ചു .

പത്താം തരത്തിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികൾകളെ അനുമോദിച്ചു .

വീശിഷ്ടാതിഥിയായ കുവൈറ്റി ലോയർ ശ്രീ.തലാൽ താഖിയെ അലക്സ് പുത്തൂർ മോമെന്റോ നൽകി ആദരിച്ചു,

കൊല്ലം ഫെസ്റ്റ് 2023ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കൺവീനറായ പ്രമീൾ പ്രഭാകർ വിശ്ഷ്ട അതിഥിക്കു നൽകി, അദ്ദേഹം സെക്രട്ടറി ലിവിൻ വര്ഗീസ്, സജികുമാർ പിള്ള എന്നിവർക്കു ചേർന്നു നൽകികൊണ്ട് പ്രകാശനം ചെയ്തു .

സ്പോൺസർമാരായ, അൽ റാഷിധ് ഷിപ്പിങ്, അൽമുള്ള എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ സെന്റർ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, ചാവടിയിൽ ജെഹോഷ് ഗാർഡൻസ്, ജെ ആൻഡ്‌ എ ബിസിനസ്‌ ഗ്രൂപ്പ്‌ , ജേക്കബ്സ് ഇന്റർനാഷണൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

ദീർഘ നാളത്തെ സേവനത്തിനു മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരനെ മൊമെന്റോ നൽകി ആദരിച്ചു.

വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.

യോഗത്തിന് ഫെസ്റ്റ് ജനറൽ കൺവീനർ ശശി കുമാർ കർത്താ സ്വാഗതവും ജോയിന്റ് കൺവീനർ സജിമോൻ തോമസ് നന്ദിയും പറഞ്ഞു.
സമാജം അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടിയും, ഡികെ ഡാൻസ് , ജാസ് സ്കൂൾ ഓഫ് ഡാൻസ് കുട്ടികളുടെ നിർത്തവും, ജടായു ബീറ്റ്സിന്റെ നാടൻ പാട്ടും, എലൻസാ ഇവന്റ്സിന്റെ ഗാനമേളയും , പരിപാടികൾക്ക് മിഴിവേകി.

പ്രോഗ്രാം കൺവീനർ ബൈജു മിഥുനം, അനിൽകുമാർ, സലിൽ വർമ്മ, ഗിരിജ അജയ്, ഷാഹിദ് ലെബ്ബ, സിബി ജോസഫ്, റെജി മത്തായി, ഷാജി സാമൂയേൽ, നൈസാം പട്ടാഴി, അജയ് നായർ, വത്സരാജ്, ലാജി എബ്രഹാം, രാജു വര്ഗീസ്, ജസ്റ്റിൻ സ്റ്റീഫൻ, പ്രിൻസ്, മാത്യു യോഹന്നാൻ, ഷംന, അൽ ആമീൻ, അഷ്‌ന സിബി, എന്നിവരും വനിതാവേദി ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.