ശ്രദ്ധേയമായി രണ്ടാമത് ഇന്ത്യ – കുവൈത്ത് നിക്ഷേപ സംഗമം

0
15

കുവൈറ്റ് സിറ്റി: രണ്ടാമത് കുവൈത്ത്- ഇന്ത്യ നിക്ഷേപ സംഗമം അതി വിപുലമായി നടന്നു.  ഇന്ത്യയും കുവൈറ്റും  തമ്മിലുള്ള ബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. നിക്ഷേപം മേഖലയിൽ ഒരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം കുറച്ചു കാലങ്ങളായി കൂടുതൽ മെച്ചപ്പെടുത്തുന്നതായി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ഡോ.ആദർശ് സ്വൈക പറഞ്ഞു.  ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി കണക്കാക്കപ്പെടുന്ന ഇന്ത്യ 2027-2028 ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . 2022-2023 വർഷത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര വിനിമയം ഏകദേശം 14 ബില്യൺ ഡോളറിലെത്തി . 2047-ഓടെ ഇന്ത്യ വികസിത രാജ്യമാകും എന്ന പ്രതീക്ഷയിലാണ് കുവൈത്ത് ആകട്ടെ 2035 ലേക്ക് പുതിയ കാഴ്ചപ്പാടോടെ മുന്നേറുന്ന സാഹചര്യത്തിൽ  കുവൈത്തിന്റെ മണ്ണിൽ നടക്കുന്ന ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അംബാസഡർ പറഞ്ഞു .

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ജനറൽ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി, കുവൈത്ത്‌ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനീസ് യൂണിയൻ എന്നിവയുടെ പ്രതിനിധികളും നിക്ഷേപ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമാണ് പങ്കെടുക്കുന്നത് .

കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി മാനേജിംഗ് ഡയറക്റ്റർ ഗാനേം അൽ ഗെനൈമാൻ. യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനീസ് (യുഐസി) ചെയർമാൻ സാലിഹ് അൽ-സെൽമി. Kicc ഡയറക്ടർ ജനറൽ, റബാഹ് എ. അൽ-റബാഹ്. ഗിഫ്റ്റ് സിറ്റി ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർ അതോറിറ്റി ചെയർപേഴ്സൺ കെ രാജാരാമൻ. നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സഞ്ജീവ് അഗർവാൾ. ഇൻവെസ്റ്റ് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രതിനിധികൾ , IBPC ചെയർമാൻ ഗുർവിന്ദർ സിംഗ് ലാംബ എന്നീ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.