കല കുവൈറ്റ്‌ വടംവലി ഹസ്സാവി എ&സി ആൻഡ് അബുഹലീഫ ബ്ലാക്ക് പാന്തേഴ്‌സ് ചാമ്പ്യന്മാർ

0
52
കുവൈറ്റ്‌ സിറ്റി:കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ,കല കുവൈറ്റ്‌ സംഘടിപ്പിച്ച വടംവലി മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന വടംവലി മത്സരത്തിൽ 20 പുരുഷ ടീംമുകളും 6 വനിത ടീമുകളും മാറ്റുരച്ചു.പുരുഷ വിഭാഗത്തിൽ അബ്ബാസിയ എഫ് ടീമിനെ പരാജയപ്പെടുത്തി ഹസാവി എ&സി ടീമും വനിതാ വിഭാഗത്തിൽ ആവേശം റിഗയ് ടീമിനെ പരാജയപ്പെടുത്തി അബുഹലീഫ ബ്ലാക്ക് പാന്തേഴ്‌സും ചാമ്പ്യന്മാരായി.പുരുഷ വിഭാഗം മൂന്നാം സ്ഥാനവും ബെസ്റ്റ് ഫയർ പ്ലേ അവാർഡും ഫഹഹീൽ എ ടീം കരസ്ഥമാക്കി,ഫഹഹീൽ എ പുരുഷ വിഭാഗം ടീം അംഗം ടിബിൻ ബെസ്റ്റ് ഫ്രണ്ട് പ്ലയർ,ജസ്റ്റിൻ ജെയിംസ് (അബ്ബാസിയ എഫ്)സെക്കന്റ്‌ പൊസിഷൻ,ദിപിൻ (അബ്ബാസിയ എഫ്)തേർഡ് പൊസിഷൻ, ലിയാൻഡർ പി ലിയോ(ഹസാവി എ&സി)ഫോർത് പൊസിഷൻ, ഷിജിമോൻ(അബ്ബാസിയ എഫ്)ഫിഫ്ത് പൊസിഷൻ, ബിനു ബൈജു(അബ്ബാസിയ ഡി&സെൻട്രൽ)സിസ്ത് പൊസിഷൻ, ബുവനേഷ് (ഹസാവി എ&സി)ബെസ്റ്റ് ബാക്ക് പ്ലയെർ, സെമി ബാവ (ഹസാവി എ&സി) ബെസ്റ്റ് കോച്ച് എന്നിവരേയും വനിത വിഭാഗം ജോമി ജോസ് (ആവേശം റിഗായ്) ബെസ്റ്റ് ഫ്രണ്ട് പ്ലയെർ,ബീന കല്ലറത്ത്(ബ്ലാക്ക് പാന്തേഴ്സ്) സെക്കൻഡ് പൊസിഷൻ, ഫാത്തിമ യാസിൻ (ബ്ലാക്ക് പാന്തേഴ്സ്)തേർഡ് പൊസിഷൻ, രാജലക്ഷ്മി ഗിരീഷ്(അബ്ബാസിയ ബി)ഫോർത് പൊസിഷൻ, സുമതി രാഘവൻ(ആവേശം റിഗായ്)ഫിഫ്ത് പൊസിഷൻ, ജോസ്ലി ജോസ് ((ബ്ലാക്ക് പാന്തേഴ്സ്) സിസ്ത് പൊസിഷൻ, ഗ്രേസി തോമസ്(ആവേശം റിഗായ്)ബെസ്റ്റ് ബാക്ക് പ്ലയെർ, കവിത അനുപ്(വനിതാവേദി ഫഹഹീൽ)ബെസ്റ്റ് കോച്ച് എന്നിവരേയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം ഭാരവാഹികൾ നിർവഹിച്ചു.കല കുവൈറ്റ്‌ അംഗങ്ങൾ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും ചെണ്ടമേളവും കാണികളുട ശ്രദ്ധ പിടിച്ചുപറ്റി.
കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു, കായിക വിഭാഗം സെക്രട്ടറി ഷിജിൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്,അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ജോ:സെക്രട്ടറി ബിജോയ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ സണ്ണി സൈജേഷ് നന്ദി പ്രകാശിപ്പിച്ചു.