കുവൈറ്റ് സിറ്റി: ആശുപത്രികളിലെയും സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻ്ററുകളിലെയും ഔട്ട്പേഷ്യൻ്റ് ക്ലിനിക്കുകൾ രാവിലെ 7:30 ന് പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽ-മുതൈരി പുറത്തിറക്കിയ സർക്കുലർ പ്രകാരം സിവിൽ സർവീസ് കമ്മിഷൻ്റെ നിർദ്ദേശാനുസരണം ആണിത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുരുഷ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും സ്ത്രീ ജീവനക്കാർക്ക് രാവിലെ 7 മുതൽ 1:45 വരെയും ആണ്.