ഒമാൻ സുൽത്താൻ കുവൈത്ത് സന്ദർശനത്തിന് ശേഷം മടങ്ങി

0
38

കുവൈറ്റ് സിറ്റി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും  പ്രതിനിധി സംഘവും കുവൈറ്റ് സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച രാജ്യത്ത് നിന്ന് തിരിച്ച് പോയി. അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഒമാൻ സുൽത്താനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു . പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ്, കാബിനറ്റ് കാര്യ സഹമന്ത്രി ഷെരീദ അൽ മുഅഷർജി , എണ്ണ മന്ത്രി ഡോ. ഇമാദ് അൽ-അത്തിഖിയും മറ്റ് നിരവധി  ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.