റീട്ടയിൽ മേഖലയിലെ പ്രമുഖരായ ഹൈവേ സെന്ററിന് ഹവല്ലിയിൽപുതിയ ഹൈപ്പർമാർക്കറ്റ്

0
110


കുവൈറ്റ്: കുവൈറ്റിലെ റീട്ടയിൽ മേഖലയിലെ പ്രമുഖ ബ്രാന്റ് ആയ
ഹൈവേ സെന്ററിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് 2024 മെയ് 22-ന്
ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കളുടെയും
ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ നടന്ന പ്രൗഢ ഗംഭീരമായ
ചടങ്ങിൽ എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം,
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ഷിബി എബ്രഹാം, ബെൻസൺ
വർഗീസ് എബ്രഹാം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഗീവർഗീസ് (ഡിഎംഡി-എംബിടിസി വർക്ക്ഷോപ്പ് ഡിവിഷൻ), ഹംസ
മേലേക്കണ്ടി (ജിഎം – ട്രേഡിംഗ് ഡിവിഷൻ), മനോജ് നന്തിയാലത്ത്
(കോർപ്പറേറ്റ് ജിഎം – അഡ്മിൻ & എച്ച്ആർ), അനിന്ദാ ബാനർജി
(ജിസിഎഫ്ഒ), പ്രിൻസ് ജോൺ (ജിഎം-കുവൈത്ത് ഓപ്പറേഷൻസ്), റിജാസ്
കെ സി (സീനിയർ മാനേജർ എച്ച്ആർ & അഡ്മിൻ), ഉബൈദ് മുഹമ്മദ് ഫറജ്
(മാനേജർ), ഗഫൂർ എം. മുഹമ്മദ് (മാനേജർ – ഓപ്പറേഷൻസ് (ഹൈവേ
സെൻ്റർ)) തുടങ്ങിയവരും എൻ ബി ടി സി , ഹൈവേ സെൻ്റർ ഉന്നത
മാനേജ്‌മെന്റ് പ്രതിനിധികളും കുടുംബാംഗങ്ങങ്ങളും ഉദ്ഘാടന ചടങ്ങിൽ
പങ്കെടുത്തു.
കുവൈറ്റ് അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി
റവ.കെ.സി.ചാക്കോയുടെ പ്രാർത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ
ആരംഭിച്ചത്. തുടർന്ന് മുഖ്യാതിഥി എൻബിടിസി ചെയർമാൻ മുഹമ്മദ്
നാസർ അൽ ബദ്ദ ആശംസകൾ നേർന്നു.
10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആണ് പുതിയ ഹൈവേ സെൻ്റർ
പ്രവർത്തനം ആരംഭിച്ചത് . 1992 മുതൽ കുവൈറ്റിൽ പ്രവർത്തിക്കുന്ന
ഹൈവേ സെന്ററിന്റെ പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മികച്ച
സേവനം ഉറപ്പു നൽകുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി.
വസ്ത്രങ്ങളുടെ വിപുല ശേഖരമാണ് പുതിയ ബ്രാഞ്ചിൽ
ഒരുക്കിയിരിക്കുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണം, വീട്ടുപകരണങ്ങൾ, ആരോഗ്യ
സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുടെ
വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഭൂരിഭാഗം പഴങ്ങളും

പച്ചക്കറികളും കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് നേരിട്ട്
ലഭ്യമാക്കുന്നതാണ്. ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങൾ
ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ
ഹൈലൈറ്റുകളിലൊന്ന്.
ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത
സേവനങ്ങളുടെയും സമന്വയത്തോടെ ആയിരിക്കും പ്രവർത്തനം എന്നും
മാനേജ്‌മെന്റ് അറിയിച്ചു. ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഹൈവേ
സെൻ്ററിലേ ഷോപ്പിംഗ് എല്ലാവർക്കും “ഒരു സമ്പൂർണ്ണ കുടുംബ
ഷോപ്പിംഗ് അനുഭവം” പ്രധാനം ചെയ്യുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ഫഹാഹീൽ, മംഗഫ്, അബ്ബാസിയ എന്നിവിടങ്ങളിൽ ആണ് മറ്റു ശാഖകൾ
പ്രവർത്തിക്കുന്നത്.

Highway Center Inaugurates New Hypermarket in Hawalli
Kuwait: Highway Center, one of Kuwait’s oldest supermarkets, witnessed a spectacular event
on May 22nd, 2024, with the grand opening of its new hypermarket in Hawalli.
Mr. K. G. Abraham, Managing Director of NBTC Group, along with Mr. Shibey Abraham and Mr.
Benon Varghese Abraham, Deputy Managing Directors, inaugurated the event by cutting the
ribbon. They were joined by Mr. Geevarghese (DMD-MBTC Workshop Division), Mr. Hamza
Melekandy (GM – Trading Division), Mr. Manoj Nandhiyalth (Corp. GM – Admin & HR.), Mr.
Aninda Banerjee (GCFO), Mr. Prince John (GM-Kuwait Operations), Rijas K. C. (Sr Manager HR &
Admin), Obaid Mohamed Faraj (Manager) and Mr. Gafoor M. Mohamed (Manager – Operations
(Highway Center)). The event was attended by families, other dignitaries, Staff and
management of Highway Center and NBTC Group as well as prestigious customers.
The inauguration ceremony began with a prayer by Rev. K. C. Chacko, Vicar of Ahmadi
Immanuel Mar Thoma Parish, Kuwait. Mr. Mohammad Nasser Al Baddah, Chairman of NBTC,
then addressed the crowd as the chief guest.
Highway Center, the well-known supermarket chain, has been operating in Kuwait since 1992.
The new Highway Center, which spans an impressive 10,000 square feet, promises a better
shopping experience for its loyal customers. Noteworthy among the new offerings is the
spacious garment section, tailored to cater to the diverse needs and preferences of patrons.
Highway Center offers a wide range of fresh fruits, vegetables, grocery food, household items,
health and beauty products, meat, and seafood. One of the notable highlights of the store is
that the majority of the fruits and vegetables are sourced straight from their own farm in
Kuwait, ensuring customers receive fresh produce. Highway Center caters to every kind of
customer, with products and arrangements tailored to suit all nationalities Including Kuwaitis,
Egyptians, Filipinos, Indians and more.
With its blend of modern amenities and customer-centric services, the newly launched Highway
Center emerges as a beacon of retail innovation, poised to redefine shopping experiences in
Kuwait and beyond. As the tagline indicates, shopping with Highway Center is “A Complete
Family Shopping Experience” for everyone. Highway Center’s commitment to excellence
extends beyond Hawalli, with existing branches in Fahaheel, Mangaf and Abbasiya.